CookingEncyclopediaThoran Recipes

ചേന തോരന്‍

പാകം ചെയ്യുന്ന വിധം
ചേന നീളത്തില്‍ അരിഞ്ഞെടുക്കുക.ചക്കകുരു തൊലിയും പൂപ്പും കളഞ്ഞ് നീളത്തില്‍ കീറണo.മുരിങ്ങയ്ക്ക കഷ്ണങ്ങളായി മുറിച്ച് കുറുകെ പിളര്‍ന്നെടുക്കുക.എല്ലാം കൂടി കഴുകി ഒരു പാത്രത്തില്‍ അല്പം വെള്ളം വച്ച് വേവിക്കുക.വെന്ത ശേഷം മുളകും മഞ്ഞളും അരച്ചതും തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില, എന്നിവ ചതച്ചതും ചേര്‍ത്ത് കഷ്ണങ്ങള്‍ ഇളക്കി വേവിക്കുക.പാകത്തിന് ഉപ്പ് ചേര്‍ക്കണം.ചേന വെന്തശേഷം മാത്രമേ ഉപ്പ് ചേര്‍ക്കാവൂ.ചീനച്ചട്ടി അടുപ്പത്തു വച്ച് കടുകു താളിച്ച് വെന്ത കഷ്ണങ്ങള്‍ പാത്രത്തില്‍ നിന്നും ചീനച്ചട്ടിയിലേക്ക് പകര്‍ന്ന് ഇളക്കി അടച്ചിടുക,വെള്ളം തോര്‍ന്ന ശേഷം ഇറക്കി വച്ച് തണുത്തശേഷം ഉപയോഗിക്കാം.

ചേരുവകള്‍
ചേന – ഒരു കിലോ
മുരിങ്ങയ്ക്ക – 10 എണ്ണം
ചക്കകുരു – 50 എണ്ണം
വറ്റല്‍മുളക് – 12 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
തേങ്ങ – ഒരു മുറി ചുരണ്ടിയത്‌
ജീരകം – 2 നുള്ള്
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – 2 കൊത്ത്

കടുക് താളിക്കുന്നതിന്
വറ്റല്‍ മുളക് – 4 എണ്ണം
വെളിച്ചെണ്ണ – 2 സ്പൂണ്‍
കടുക് – 2 ചെറിയ സ്പൂണ്‍
കറിവേപ്പില – അല്പം