CookingEncyclopediaSnacks Recipes

എഗ്ഗ് കട് ലറ്റ്

പാകം ചെയ്യുന്ന വിധം

 മുട്ട തിളച്ച വെള്ളത്തിലിട്ടു വേവിക്കുക. ആറിയ ശേഷം തോട് കളഞ്ഞ് കഷണങ്ങളായി മുറിച്ച് വയ്ക്കുക.പച്ചമുളക് കഴുകി അരിഞ്ഞ് ഒരു പാത്രത്തിലിടുക. ചുവന്നുള്ളി തോലിച്ച് കഴുകി അതും അരിഞ്ഞ് വയ്ക്കണം. പിന്നീട് റൊട്ടിപ്പൊടിയും അറിഞ്ഞ പച്ചമുളകും,ഉള്ളിയും ചേര്‍ത്ത് കുഴയ്ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കണം.മുട്ട അരിഞ്ഞതും ഇതിലിട്ട് കുഴച്ച് കട് ലറ്റ് രൂപത്തില്‍ ഉരുട്ടി ഉള്ളം കയ്യില്‍ വച്ച് പരത്തിവയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് പരത്തിവയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി നെയ്യൊഴിച്ച് ഉരുകുമ്പോള്‍ കട് ലറ്റ് അതിലിട്ട് മൊരിച്ചെടുക്കുക.

ചേരുവകള്‍

1)മുട്ട        – 10 എണ്ണം

2)റൊട്ടിപ്പൊടി  – 2 വലിയ സ്പൂണ്‍

3)പച്ചമുളക്   – 10 എണ്ണം

4)ചുവന്നുള്ളി  – 100 ഗ്രാം

5)നെയ്യ്       – കാല്‍ കിലോ

6)ഉപ്പ്        – പാകത്തിന്