മുരിങ്ങയില മിന്‍സ് മീറ്റ് കറി
പാകം ചെയ്യുന്ന വിധം
മുരിങ്ങയില ഇറുത്തു വയ്ക്കുക.സവാള കൊത്തി അരിഞ്ഞ് വയ്ക്കണം. ഇറച്ചി പൊടിയായി അരിഞ്ഞെടുക്കണം. രണ്ടു സവാള പ്രേത്യകമെടുത്ത് തൊലിച്ച് കഴുകി നീളത്തിലരിയണം പച്ചമുളക് രണ്ടായി മുറിയ്ക്കണം . ഇഞ്ചി നീളത്തിലരിഞ്ഞതും , പഴുത്ത തക്കാളിയും നാലായി മുറിച്ചതും കൂടി ഒരു അപ്പചെമ്പില്‍ കുറച്ചു വെള്ളം ഒഴിച്ച് അടുപ്പത്തുവച്ച് വെള്ളം തിളയ്ക്കുമ്പോള്‍ തട്ടില്‍ അരിഞ്ഞെടുത്ത ചേരുവകളിട്ട് ഒരു മിനിറ്റ് അടച്ച് വേവിക്കുക . മല്ലിപ്പൊടി , മുളകുപ്പൊടി, കുരുമുളകുപൊടി, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇവ അരച്ച് വിനാഗിരിയും ഉപ്പും ചേര്‍ത്ത് കുഴച്ച് അരിഞ്ഞു കഴുകി വെച്ചിരിക്കുന്ന ഇറച്ചി കഷ്ണത്തില്‍ പുരട്ടണം. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള തൊലിച്ച് നീളത്തില്‍ അരിഞ്ഞതും പച്ചമുളക് , ഇഞ്ചി, അരിഞ്ഞതുമിട്ടു വഴറ്റുക.മസാല ചേര്‍ത്ത ഇറച്ചിയിട്ടു വഴറ്റണം.വഴറ്റിയ ശേഷം രണ്ടു കപ്പു തിളച്ച വെള്ളം ഒഴിച്ച് കൂട്ട് കലക്കി ഒഴിച്ച് തിളപ്പിച്ച പാലും ചേര്‍ത്ത് ഇറക്കിവച്ച് ഉപയോഗിക്കാം.
ചേരുവകള്‍
മുരിങ്ങയില – ആവശ്യത്തിന്
സവാള – 4 എണ്ണം
വെളുത്തുള്ളി – 6 അല്ലി
ഇറച്ചി – അര കിലോ
മല്ലിപ്പൊടി – 4 ചെറിയ സ്പൂണ്‍
മുളകുപൊടി – 2 ചെറിയ സ്പൂണ്‍
കുരുമുളക് പൊടി
കറുവാപ്പട്ട,ഗ്രാമ്പു,
ഏലയ്ക്ക, ഇവ
പൊടിച്ചത് – അര സ്പൂണ്‍
വിനാഗിരി – 2 വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 6 വലിയ സ്പൂണ്‍
സവാള – 4 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 2 കഷ്ണം
പശുവിന്‍ പാല്‍- ഒരു കപ്പ്
മൈദ മാവ് – 2 ടീസ്പൂണ്‍
പഴുത്ത തക്കാളി – 4 എണ്ണം