ഇറച്ചി മുരിങ്ങയ്ക്കാകറി
പാകം ചെയ്യുന്ന വിധം
ആട്ടിറച്ചി കഷ്ണങ്ങളാക്കി പൊടിയുപ്പും വിനാഗിരിയും ചേര്‍ത്ത് വേവിക്കുക. മുരിങ്ങയ്ക്ക നീളത്തില്‍ മുറിച്ച് വയ്ക്കുക.ഇറച്ചി വെന്തുവരുമ്പോള്‍ മുരിങ്ങയ്ക്ക ചേര്‍ത്ത് വേവിക്കുക.കറിപൗഡര്‍ പാത്രത്തിലിട്ട് 2 ഡിസേര്‍ട്ട് സ്പൂണ്‍ വെള്ളം ഒഴിച്ച് കുതിര്‍ക്കുക.
സവാള നീളത്തിലരിഞ്ഞതും ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയും വയ്ക്കണം. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, വെളുത്തുള്ളിയല്ലി, ഇട്ട് വഴറ്റിയ ശേഷം കുതിര്‍ത്തു വച്ചിരിക്കുന്ന കറിപൗഡറും ഇട്ട് വഴറ്റണം.ഇതില്‍ വെന്ത ഇറച്ചിയും മുരിങ്ങക്കായും ചേര്‍ത്തു ചാറു പാകത്തിന് കുറുകി തിളയ്ക്കുമ്പോള്‍ തീ കുറച്ചു മാവ് കലക്കിയപാല്‍ അരിച്ചു കറിയില്‍ സാവധാനം ഒഴിച്ചുകലക്കി വയ്ക്കുക.കൂട്ട് നല്ലവണ്ണം വെട്ടിത്തിളയ്ക്കുമ്പോള്‍ കൂട്ട് ഇറക്കണം.
ചേരുവകള്‍
ആട്ടിറച്ചി – 2 കിലോ
മുരിങ്ങക്കാ – 4 എണ്ണം
സവാള – 2 എണ്ണം
ഇഞ്ചി – 2 കഷ്ണം
വെളുത്തുള്ളി – 18
മുളകുപൊടി – 2 ഡിസേര്‍ട്ട് സ്പൂണ്‍
തണുത്ത പാല്‍ – ഒരു കപ്പ്
മൈദമാവ് – 2 ടീസ്പൂണ്‍
എണ്ണ – ഒന്നര കപ്പ്