CookingEncyclopediaSoup Recipes

മുരിങ്ങയില സൂപ്പ്

തയ്യാറാക്കുന്ന വിധം
മുരിങ്ങയില എടുത്ത് വയ്ക്കുക.സവാളയും ഇഞ്ചിയും നീളത്തില്‍ അരിഞ്ഞു വയ്ക്കുക.കുരുമുളക് ചതച്ച് വയ്ക്കുക. മുരിങ്ങയിലയും അരിഞ്ഞ ഉള്ളിയും അപ്പച്ചെമ്പിന്റെ അടിത്തട്ടില്‍ വച്ച് ആവിയില്‍ വയ്ക്കണം.ഇഞ്ചിയും വെളുത്തുള്ളി അല്ലിയും ചെറുപയര്‍ പരിപ്പും മൂപ്പിച്ച അരി,കുരുമുളക് ചതച്ചത് എല്ലാം കൂടി ഒരു പ്രഷര്‍ കുക്കറില്‍ ഇട്ടു മുരിങ്ങയിലും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം മത്തുകൊണ്ട് ഉടയ്ക്കണം. ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തില്‍ അരിച്ച് ഒഴിക്കുക.ഇതില്‍ പാകത്തിന് ഉപ്പും കുരുമുളക് പൊടിയും തൂവി ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
1)മുരിങ്ങയില – ആവശ്യത്തിന്
2)സവാള – പകുതി
3)ഇഞ്ചി – 2 ചെറിയ കഷണം
4)വെളുത്തുള്ളി – 4 അല്ലി
5)ചെറുപയര്‍ പരിപ്പ് – 4 ടേബിള്‍ സ്പൂണ്‍
6)അരി – 4 ടേബിള്‍ സ്പൂണ്‍
7)കുരുമുളക് – 4 ടീസ്പൂണ്‍