മാമ്പഴം വരട്ടിയത്
പാകം ചെയ്യുന്ന വിധം
ഉരുളിയില്‍ മാമ്പഴക്കഷണങ്ങള്‍ അല്പം വെള്ളം ഒഴിച്ച് വേവിക്കുക.വെന്തു വെള്ളം വറ്റിക്കഴിഞ്ഞാല്‍ മാമ്പഴം ഉടച്ച് ശര്‍ക്കര ഉരുക്കിയത് അരിച്ച് ഇതിലേയ്ക്ക് ഒഴിച്ച് ഇളക്കണം.വെള്ളം വറ്റിക്കഴിഞ്ഞാല്‍ ബാക്കിയുള്ള ചേരുവകളും നെയ്യും ചേര്‍ത്ത് തുടരെയിളക്കി കൂട്ട് മുറുകി ത്തുടങ്ങുമ്പോള്‍ താഴെയിറക്കണം.തണുത്താല്‍ കഷണങ്ങളാക്കി അടച്ചു സൂക്ഷിക്കുക.
ചേരുവകള്‍
1)മാമ്പഴം
കഷണങ്ങളാക്കിയത് – ഒരു കിലോ
2)ശര്‍ക്കര ഉരുക്കിയത് – അര കിലോ
3)നെയ്യ് – അര കപ്പ്
4)അണ്ടിപ്പരിപ്പ് – അര കപ്പ്
5)ഏലയ്ക്കാ പൊടിച്ചത് – 1 ടീസ്പൂണ്‍