CookingEncyclopediaSnacks Recipes

ഡോനട്സ്

ഉണ്ടാക്കുന്ന വിധം

 പഞ്ചസാര പൊടിച്ച് വെണ്ണയുമായി യോജിപ്പിക്കുക. മുട്ടയുടെ മഞ്ഞക്കുരു പതച്ചു പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതില്‍ അമേരിക്കന്‍ മാവും ചേര്‍ത്ത് മുട്ടയുടെ വെള്ളയും ബേക്കിംഗ് പൌഡറും ഉപ്പും ജീരകവും ചേര്‍ത്ത് എല്ലാം കൂടി നല്ലത് പോലെ കുഴച്ച് ചപ്പാത്തിയുടെ ആകൃതിയില്‍ പരത്തി ഉഴുന്ന് വടയുടെ രൂപത്തില്‍ മുറിച്ചെടുത്ത് തിളച്ച നെയ്യില്‍ വറുത്തെടുക്കുക.

  പഞ്ചസാരയും അരകപ്പ് വെള്ളവും പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.അതിന് ശേഷം കരുവാപ്പട്ടയും ഗ്രാമ്പുവും പെറുക്കി മാറ്റുക. കട്ടിയുള്ള പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയിട്ട് കരിഞ്ഞ് കഴിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൈനാപ്പിള്‍ ഇട്ടു വെള്ളം വറ്റുന്നത് വരെ ഇളക്കണം. ഇത് ബേക്ക് ചെയ്ത് വച്ചിരിക്കുന്ന കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ടിന്റെ മുകളില്‍ നിരത്തുക.

 3 മുട്ടയുടെ വെള്ളക്കരു എടുത്ത് നല്ലവണ്ണം അടിച്ച് പതയ്ക്കുക. പത അടങ്ങിപ്പോകാതെ നോക്കണം. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എടുത്ത് അതില്‍ കുറേശ്ശെയിട്ട് വീണ്ടും പതപ്പിക്കുക.ഇത് പൈനാപ്പിള്‍ കൂട്ടിന്റെ മുകളില്‍ നിരത്തി മുകള്‍ ഭാഗം സ്വര്‍ണ്ണനിറമാകുന്നതു വരെ ബേക്ക് ചെയ്യുക.

ചേരുവകള്‍

1)അമേരിക്കന്‍ മാവ്       – നാല് കപ്പ്‌

2)മുട്ട                  – ആറു എണ്ണം

3)പഞ്ചസാര             – രണ്ട് കപ്പ്‌

4)വെണ്ണ                – ആറു ഡിസേര്‍ട്ട് സ്പൂണ്‍

5)നെയ്യ്                 – വറുക്കാന്‍ പാകത്തിന്

6)ഉപ്പ്                  – പാകത്തിന്

7)ബേക്കിംഗ് പൌഡര്‍      – ആറു ടീസ്പൂണ്‍

8)ജീരകം                – ആവശ്യത്തിന്