ഡയമണ്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ച് എടുക്കുക. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും ചേര്‍ത്ത് നല്ലപോലെ പതപ്പിച്ച് ഗോതമ്പ് മാവില്‍ ചേര്‍ക്കുക. അതിനുശേഷം ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി ഡയമണ്‍ ആകൃതിയില്‍ മുറിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലിട്ട് മൂപ്പിച്ച് കോരുക. പഞ്ചസാര പാവ് കാച്ചിയതില്‍ എണ്ണ തോര്‍ന്ന ഡയമണ്‍ ഇട്ടു മധുരം പിടിച്ചു കഴിഞ്ഞാല്‍ വേര്‍തിരിച്ച് ഉപയോഗിക്കാവുന്നതാണ്.
ചേരുവകള്‍
1)ഗോതമ്പ് – ഒരു കിലോ
2)പഞ്ചസാര – അര കിലോ
3)വെളിച്ചെണ്ണ – 800 മില്ലി
4)മുട്ട – 4 എണ്ണം
5)ഉപ്പ് – പാകത്തിന്