ഡിലൈറ്റ് ചോക്കലേറ്റ് ക്രസ്റ്റ് ഐസ്ക്രീം
പാകം ചെയ്യുന്ന വിധം
മുട്ടയുടെ ഉണ്ണി ശരിക്കു പതച്ചു മയപ്പെടുത്തുക.ഇതില്‍ ചൂടുപാലും കണ്ടന്‍സ്ഡ് മില്‍ക്കും കൂടെ കലക്കി കുറേശ്ശെ ഒഴിച്ച് മുഴുവന്‍ സമയം പതക്കണം.പിന്നീട് പഞ്ചസാര ചേര്‍ത്ത് വീണ്ടും പതച്ച് അടുപ്പില്‍ വയ്ക്കണം.അര കപ്പ് തണുത്ത പാലില്‍ കോണ്‍ഫ്ലവര്‍ കലക്കി അരച്ചു തിളച്ചു വരുന്ന കസ്റ്റാര്‍ഡില്‍ സാവധാനം ഒഴിക്കുമ്പോള്‍ കസ്റ്റാര്‍ഡ് ഒന്നും കൂടെ പതയ്ക്കുക.ഒരു ഡിസേര്‍ട്ട് തണുത്ത വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജലാറ്റിന്‍ കലക്കി തിളച്ച വെള്ളത്തിന്റെ മീതെ വച്ച് ഉരുക്കി കസ്റ്റാര്‍ഡില്‍ സാവധാനം ചേര്‍ത്തു പതയ്ക്കുക.ഇതില്‍ വാനിലാ എസ്സന്‍സ്സും ഓറഞ്ച് എസന്സ്സും ചേര്‍ത്ത് കസ്റ്റാര്‍ഡ് തണുപ്പിക്കുക.ക്രീം ഫ്രിഡ്ജില്‍ അധികം തണുപ്പില്ലാത്ത തട്ടില്‍ വച്ച് കട്ടിയായിപ്പോകാതെ തണുപ്പിച്ച കസ്റ്റാര്‍ഡില്‍ സാവധാനം ചേര്‍ത്ത് പിരിഞ്ഞു പോകാതെ യോജിപ്പിക്കുക.പിന്നീട് മുട്ടയുടെ വെള്ള കട്ടിയായി പത പൊങ്ങത്തക്ക വിധം പതയ്ക്കുക.പഞ്ചസാര കുറേശ്ശെ വിതറി വീണ്ടും പതയ്ക്കണം.ചെറുനാരങ്ങാ നീരും വാനിലാ എസ്സന്‍സ്സും ഇതില്‍ ചേര്‍ക്കണം.ഇങ്ങനെ തയാറാക്കിയ മുട്ടപ്പത കസ്റ്റാര്‍ഡില്‍ ഒഴിച്ചു പത അടങ്ങാതെ കൂട്ട് യോജിപ്പിക്കുക.അതിനുശേഷം സെറ്റ് ചെയ്ത് ഫ്രീസറില്‍ വയ്ക്കുക.
ചേരുവകള്‍
1)മുട്ടയുടെ ഉണ്ണി – ഒന്ന്
2)ചൂടുപാല് – ഒരു കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്- കാല് ടിന്
3)പഞ്ചസാര – മൂന്ന് ഡിസേര്‍ട്ട് സ്പൂണ്‍
4)തണുത്ത പാല് – കാല് കപ്പ്
കോണ്‍ഫ്ലവര്‍ – അര ഡിസേര്‍ട്ട് സ്പൂണ്‍
5)ജലാറ്റിന്‍ – അര ടീസ്പൂണ്‍
തണുത്ത വെള്ളം – അര ഡിസേര്‍ട്ട് സ്പൂണ്‍
6)വാനിലാ എസ്സന്‍സ് – കാല് ടീസ്പൂണ്‍
ഓറഞ്ച് എസ്സന്‍സ് – കാല് ടീസ്പൂണ്‍
7)പുതിയ ക്രീം – ഒരു കപ്പ്
മുട്ടയുടെ വെള്ള – രണ്ട്
8)പഞ്ചസാര – രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
9) ചെറുനാരങ്ങാ നീര് – കാല് ടീസ്പൂണ്‍
വാനിലാ എസ്സന്‍സ് – കാല് ടീസ്പൂണ്‍