തുവരന്‍ പരിപ്പ് തോരന്‍
രണ്ട് കപ്പ് തുവരന്‍ പരിപ്പ് കഴുകി അരിച്ച് ഒരു പാത്രത്തില്‍ പാകത്തിന് വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ വേവിക്കുക.പാകത്തിന് ഉപ്പു ചേര്‍ക്കണം.വെന്തുടയാതെ നോക്കണം.ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിക്കണം.ഉഴുന്നുപരിപ്പ് ഇളക്കണം.വറ്റല്‍ മുളകും മഞ്ഞളും തേങ്ങയും ജീരകവും കറിവേപ്പില ഇവ തോരന്‍ പരുവത്തില്‍ അരച്ചെടുത്ത് പരിപ്പിന് മീതെ ഇട്ട് 10 മിനിട്ട് തീ കത്തിക്കുക.കൂട്ട് ചൂടായ ശേഷം ഇളക്കി ഇറക്കുക.