ദാല്‍ കബാബ്
തയ്യാറാക്കുന്ന വിധം
ക്യാരറ്റ്,ക്യാബേജ്,ബീന്‍സ്,ഇഞ്ചി ഇവ കൊത്തിയരിയണം.പച്ചമുളക് വട്ടത്തില്‍ അരിയുക. കറിവേപ്പിലയും ചെറുതായി അരിയണം.അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകള്‍ അടുപ്പില്‍ വച്ച് അല്പം വെള്ളം ഒഴിച്ച് വേവിക്കുക.വെന്തശേഷം ഇറക്കി വച്ച് മുളക് അരച്ചതും ഉപ്പും ചേര്‍ത്ത് വയ്ക്കുക.മീതെ കടലമാവ് വിതറി ഇളക്കണം.ചെറിയ ഉരുളകളാക്കി കൈയ്യില്‍ വച്ച് പരത്തുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കായുമ്പോള്‍ വടകള്‍ ഓരോന്നായി ഇട്ടു വറുത്ത് കോരുക.
ചേരുവകള്‍
1)ക്യാരറ്റ് – 4 എണ്ണം
2)ക്യാബേജ് – 2 ചെറിയ തുണ്ട്
3)ബീന്‍സ് – 200 ഗ്രാം
4)പച്ചമുളക് – 8 എണ്ണം
5)വറ്റല്‍മുളക് – 4 എണ്ണം
6)ഉപ്പ് – പാകത്തിന്
7)കറിവേപ്പില – 4 തുണ്ട്
8)കടലമാവ് – 4 ടേബിള്‍ സ്പൂണ്‍
9)വെളിച്ചെണ്ണ – അര കിലോ
10)ഇഞ്ചി – 2 ചെറിയ കഷണം