കടലമാവ് ഉപയോഗിച്ചുള്ള കറി
പാകം ചെയ്യുന്ന വിധo
കടലമാവ്, മഞ്ഞളും ഉപ്പും വെള്ളവും കുഴയ്ക്കുക.എണ്ണ ചൂടാക്കി കടുക് വറുക്കുക. കടുക് പൊട്ടുമ്പോള്‍ ഉള്ളിയും പച്ചമുളകുമിട്ട് കടുക് താളിക്കണം.കടലമാവ് കുഴമ്പും കുടം പുളിയും ചേര്‍ക്കുക. പത്തിരുപത് മിനിറ്റ് വേവിച്ച് വെള്ളം വറ്റിച്ച് വാങ്ങുക.
ആവശ്യമായ സാധനങ്ങള്‍
കടലമാവ് – ഒരു കപ്പ്
ഉള്ളി – 4 എണ്ണം
ഉപ്പ് – പാകത്തിന്
കടുക് – ആവശ്യത്തിനു
കടുംപുളി – 2 ഇതള്‍
വറ്റല്‍ മുളക്
പൊടി – പാകത്തിന്
പച്ച മുളക് – 2 എണ്ണം
മഞ്ഞള്‍ – പാകത്തിന്
എണ്ണ – 4 ടേബിള്‍ സ്പൂണ്‍