CookingEncyclopediaSnacks Recipes

തൈരു വട

പാകം ചെയ്യുന്ന വിധം

 തൈരില്‍ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും അരിഞ്ഞു വയ്ക്കുക.ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് കടുകും കടലപ്പരിപ്പും ഇട്ട് വറുത്ത് അതില്‍ ഉടച്ചോഴിച്ച തൈരും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തതിളക്കി വയ്ക്കുക.പരിപ്പും ഉഴുന്നുപരിപ്പും കുതിര്‍ത്ത് വെള്ളം മാറ്റി ഉപ്പും പച്ചമുളകും ചേര്‍ത്തരച്ച് ഒരു ചെറുനാരങ്ങയോളം വലുപ്പത്തില്‍ ഉരുട്ടി പരത്തി തിളച്ച വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിച്ച് ചൂടോടുകൂടി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തൈരിലിടുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ മീതെ കിടക്കുന്ന വട അടിയില്‍ ചേരത്തക്കവണ്ണം പാത്രം കുടഞ്ഞ്‌ വയ്ക്കുക.

ചേരുവകള്‍

തൈര്            – 2 നാഴി

പച്ചമുളക്    – 30 എണ്ണം

ഇഞ്ചി             – 2 കഷ്ണം

നെയ്യ്               – ഒരു തുടം

കറിവേപ്പില – കുറച്ച്

കടുക്              – കുറച്ച്

കടലപരിപ്പ്‌  – 2 സ്പൂണ്‍

പരിപ്പ്           – 4 നാഴി

ഉഴുന്ന്           – അര നാഴി