തൈര് പുഡിംഗ്
പാകം ചെയ്യുന്ന വിധം
തൈരും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നല്ലവണ്ണം പതയ്ക്കുക. ജാതിക്കാ അല്പം പാല് ചേര്‍ത്ത് നല്ലവണ്ണം അരച്ച് തൈരും കണ്ടന്‍സ്ഡ് മില്‍ക്കും പതച്ചു വച്ചിരിക്കുന്നതില്‍ ചേര്‍ക്കുക.ഒരു പരന്ന പാത്രത്തില്‍ അല്പം നെയ്യ്മയം പുരട്ടി അതില്‍ പതച്ച് വച്ചിരിക്കുന്നത് ഒഴിച്ച് അപ്പച്ചെമ്പില്‍ വച്ച് ആവി കേറ്റി വേവിക്കുക.കട്ടിയാകുന്നതിനു മുമ്പ് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പ് മീതെ വിതറി വീണ്ടും ആവി കയറ്റണം.പുഡിംഗ് നല്ലവണ്ണം ഉറച്ച് കട്ടിയാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് തണുക്കാന്‍ വയ്ക്കുക.തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് വീണ്ടും അണ്ടിപ്പരിപ്പ് മീതെ വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)കട്ടത്തൈര് – രണ്ട് കപ്പ്
2)കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
3)ജാതിക്കാ – ഒരു ചെറിയ കഷണം
4)പാല്‍ – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
5) അണ്ടിപ്പരിപ്പ് നീളത്തില്‍
അരിഞ്ഞു നെയ്യില്‍ മൂപ്പിച്ചത് – അര കപ്പ്