കടലമാവ് ചേര്‍ത്ത തൈരുകറി
പാചകം ചെയ്യുന്ന വിധം
കട്ടതൈര് പാകത്തിന് വെള്ളവും കടലമാവും ചേര്‍ത്ത് ഇളക്കുക.പച്ചമുളക് ഇഞ്ചിയും ചേര്‍ത്ത് അരച്ച് ഇവ വേവിക്കുക.വെള്ളം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കണം.ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വെന്ത മിശ്രിതം പരത്തുക. വനസ്പതി ചൂടാക്കി മുളകും കടുകും കായവും ചേര്‍ത്ത് വറുത്ത് ചുരുളുകളില്‍ ഒഴിയ്ക്കുക.മീതെ തേങ്ങ ചുരണ്ടിയതും പച്ച കൊത്തമല്ലി അരിഞ്ഞതും വിതറി വിളമ്പുക.
ചേരുവകള്‍
കട്ടിയായ തൈര് – 2 കപ്പ്
കടലമാവ് – 250 ഗ്രാം
വെള്ളം – 2 കപ്പ്
പച്ചമുളക് – 4
ഇഞ്ചി – 2 ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
നെയ്യ് – 2 സ്പൂണ്‍
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
മുളക് – 4
കായപ്പൊടി – 2 നുള്ള്
കടുക് – ഒരു ടീസ്പൂണ്‍
വനസ്പതി – 20 ഗ്രാം
മീതെ തൂവുന്നത്
തേങ്ങാ ചുരണ്ടിയത് – ഒരു മുറി
മല്ലിയില – 4 പിടി