CookingCurry RecipesEncyclopedia

വെള്ളരിക്ക ചക്കക്കുരു മാങ്ങാകറി

പാകം ചെയ്യുന്ന വിധം
വെള്ളരിക്ക നീളത്തില്‍ അരിയുക.ചക്കക്കുരു വട്ടത്തില്‍ ചെറുതായി അരിയുക.മാങ്ങയും ചെറുതായി അരിയുക.ഇവ രണ്ടര ഗ്ലാസ് വെള്ളത്തില്‍ മൂന്നാമത്തെയും നാലാമത്തെയും ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ച് ശകലം വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.തിളച്ചു കുറുകുമ്പോള്‍ കടുക് താളിച്ച് കറിയില്‍ ചേര്‍ക്കുക.

ചേരുവകള്‍
1)വെള്ളരിക്ക – അരക്കിലോ
ചക്കക്കുരു – 30
മാങ്ങ – രണ്ടു
2)തേങ്ങാ ചിരകിയത് – ഒരു മുറി
3)ജീരകം – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
4)ഉപ്പ് – പാകത്തിന്
5)വെളിച്ചെണ്ണ – രണ്ട് ടേബിള്‍ ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
6)വറ്റല്‍ മുളക് – മുന്ന്
കറിവേപ്പില – ഒരു തണ്ട്