CookingEncyclopediaSnacks Recipes

കോളവട

ഉണ്ടാക്കുന്ന വിധം

 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ അരയ്ക്കുക.റവ നെയ്യില്‍ വറുത്തെടുക്കുക.1 മുതല്‍ 3 വരെയുള്ള ചേരുവകള്‍ അരച്ച് വച്ചിരിക്കുന്ന കൂട്ടും ചേര്‍ത്ത് വെള്ളം ഒഴിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നത് പോലെ കുഴയ്ക്കുക.മാവ് ചെറിയ ഉരുളകളാക്കിയെടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി കഷ്ണങ്ങളാക്കി മുറിക്കുക.ഇങ്ങനെ മുറിച്ച് മാവ് വളയം പോലെ വളച്ച് രണ്ടറ്റവും ചേര്‍ത്ത് ഒട്ടിച്ച് കാഞ്ഞ എണ്ണയില്‍ വറുത്ത് കോരുക.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരിമാവ്  – അര കിലോ

വെണ്ണ                – 50 ഗ്രാം

തേങ്ങാ ചുരണ്ടിയത്‌ -അര കപ്പ്‌

റവ                  – കാല്‍ കിലോ

നെയ്യ്              –  അര ഡിസേര്‍ട്ട് സ്പൂണ്‍

കായം           – ഒരു ചെറിയ കഷ്ണം

ഉപ്പ്                  – പാകത്തിന്

വറ്റല്‍ മുളക് – 4 എണ്ണം

വെളിച്ചെണ്ണ  – കാല്‍ കിലോ