തേങ്ങാ കൊഴുക്കട്ട
പച്ചരി ഇടിച്ച് മാവാക്കി വറുത്തെടുക്കുക. ഒരു മുറത്തില്‍ മാവ് പരത്തി തണുക്കാന്‍ വയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് 2 ഗ്ലാസ് വെള്ളം ഒഴിച്ച് മാവില്‍ ഉപ്പും ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കുക വെന്തശേഷം വാങ്ങി വയ്ക്കുക. തേങ്ങയും കടുക്, മുളക്,ഉഴുന്ന് പരിപ്പ്,കറിവേപ്പില എന്നിവ വറുത്ത് മാവില്‍ തട്ടി ഇളക്കി വയ്ക്കുക. കൈയ്യില്‍ എണ്ണ പുരട്ടി കൊണ്ട് മാവ് ഉരുളകളാക്കുക. ഉരുളകള്‍ ഇഡ്ഡലി പാത്രത്തില്‍ വച്ച് ആവി കേറ്റിയെടുക്കുക.