CookingEncyclopediaSnacks Recipes

ചട്നി സാന്‍വിച്ച്

പാകം ചെയ്യുന്ന വിധം
തേങ്ങാ ചിരകിയതും,പച്ചമുളക്,ഇഞ്ചി,ഉപ്പ്,മല്ലിയില എന്നിവ തരുതരുപ്പായി അരച്ച് ചട്നി തയ്യാറാക്കുക.മിശ്രിതം വെണ്ണയില്‍ ചാലിക്കുക. അതിനുശേഷം നാലും അഞ്ചും ചേരുവകള്‍ ചേര്‍ക്കുക.റൊട്ടിയുടെ മോരിഞ്ഞഭാഗം മാറ്റി ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഒരു കഷണത്തില്‍ ചട്നി വച്ച് മറ്റേ കഷണം കൊണ്ട് ഒട്ടിക്കുക.

ചേരുവകള്‍
1)റൊട്ടി – ഒന്നര പായ്ക്കറ്റ്
2)തേങ്ങാ ചിരകിയത് – ഒന്നര കപ്പ്‌
പച്ചമുളക് – രണ്ടു
ഇഞ്ചി – ചെറിയ കഷണം
ഉപ്പ് – പാകത്തിന്
മല്ലിയില
അരിഞ്ഞത് – ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍
3)വെണ്ണ – ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍
4)ചെറുനാരങ്ങാ നീര് – ഒരു ടീസ്പൂണ്‍
5)പഞ്ചസാര – ഒരു നുള്ള്