ചോക്കലേറ്റ് റോള്‍
പാകം ചെയ്യുന്ന വിധം
കൊക്കോ അരകപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി കസ്റ്റാര്‍ഡ് പാകത്തിലാകുമ്പോള്‍ ഇറക്കി തണുക്കാന്‍ വയ്ക്കണം.പഞ്ചസാര 4 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് ഉരുകുമ്പോള്‍ തേങ്ങാ ചേര്‍ത്ത് ഇളക്കുക. വെള്ളം മുഴുവനും വറ്റിയ ശേശം ഇറക്കണം.ഇതില്‍ പാല്‍ പൊടിയും എസ്സന്‍സ്സും ചേര്‍ത്ത് കട്ട കെട്ടാതെ കുഴയ്ക്കുക. ആറിയ ശേഷം മുറിച്ച ബിസ്ക്കറ്റ് ചോക്കലേറ്റ്,അണ്ടിപ്പരിപ്പ്,കൊക്കോ,കസ്റ്റാര്‍ഡ് ഇവയെല്ലാം ചേര്‍ത്ത് കുഴച്ച് ഉരുളയാക്കി വയ്ക്കുക. ഇത് നീളത്തില്‍ ഉരുളയാക്കി ഒരു അലുമിനിയം ഫോയിലിലോ അല്ലെങ്കില്‍ എണ്ണ തടവിയ പോളിത്തീന്‍ കഷണത്തിലോ ചുരുട്ടി ഫ്രിഡ്ജില്‍ അധികം തണുപ്പില്ലാത്ത ഭാഗത്ത് വയ്ക്കുക.കട്ടിയാകുമ്പോള്‍ വട്ടത്തില്‍ കഷണങ്ങളായി മുറിച്ച് ക്രീമോ,ചോക്കലേറ്റ് സോസോ ചേര്‍ത്ത് കഴിക്കാം.
വേണ്ട സാധനങ്ങള്‍
1)പഞ്ചസാര – രണ്ടു കപ്പ്
2)വെള്ളം – രണ്ട് ടേബിള്‍ സ്പൂണ്‍
3)തേങ്ങാ ചിരകിയത് -രണ്ടു കപ്പ്
4)ഗ്ലൂക്കോസ്,ഗ്ലാസ്കോ
ബിസ്ക്കറ്റ് – ചെറിയ കഷണങ്ങളായി മുറിച്ചത്
രണ്ടു കപ്പ്
5)മില്‍ക്ക് ചോക്കലേറ്റ്
ചെറിയ കഷണങ്ങളായി
മുറിച്ചത് – രണ്ടു കപ്പ് (50 ഗ്രാം)
6)അണ്ടിപ്പരിപ്പ് – കാല്‍ കപ്പ്
7)കൊക്കോ – നാല് ടേബിള്‍ സ്പൂണ്‍
8)വെള്ളം – കാല്‍ കപ്പ്
9)വാനിലാ എസ്സന്‍സ് – അര ടീസ്പൂണ്‍