CookingSweets Recipes

ചോക്കലേറ്റ് പൈനാപ്പിള്‍ പുഡിംഗ്

പാകം ചെയ്യുന്ന വിധം

 ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. മുട്ടയുടെ ഉണ്ണിയും വെള്ളയും വേര്‍തിരിക്കുക.നിറം മാറുന്നതുവരെ ഉണ്ണിയും പഞ്ചസാരയും നനായി യോജിപ്പിക്കുക.അതില്‍ കണ്ടന്‍സ്ഡ് മില്‍ക്കം പാലും ചേര്‍ത്ത് നന്നായി അടിക്കുക. ഒരു പാത്രത്തില്‍ തിളച്ച വെള്ളത്തിനു മുകളില്‍ ഈ കൂട്ട് വച്ച് കുറുക്കുക. ജലാറ്റിന്‍ അളവ് വെള്ളമൊഴിച്ച് കുതിര്‍ക്കുക.അതും തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് കുതിര്‍ക്കുക. കുറുകിയ കാസ്റ്റര്‍ഡിലേയ്ക്ക് ജലാറ്റിന്‍ അരിച്ചോഴിക്കുക. ഇതിലേയ്ക്ക് മുട്ടയുടെ വെള്ള കട്ടിയായി അടിച്ചു പതച്ചു ചേര്‍ക്കുക.ഈ കൂട്ട് രണ്ടായി ഭാഗിക്കുക.ഒന്നിലേയ്ക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന കൈതച്ചക്ക ചേര്‍ക്കുക.അതില്‍ എസ്സന്‍സ്സും ചേര്‍ക്കണം.ഈ കൂട്ട് ഒരു പാത്രത്തില്‍ നിരത്തി ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. അതിനു ശേഷം ബാക്കി കൂട്ട് മുകളില്‍ ഒഴിക്കുക. ഇതില്‍ നട്സ് പൊടിച്ചത് ചേര്‍ക്കണം.പൊടിയായി ഗ്രേറ്റ് ചെയ്ത ചോക്കലേറ്റും കണ്ടന്‍സ്ഡ് മില്‍ക്കും ക്രീമും ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ വച്ച് ഉരുക്കുക.പുഡിങ്ങിനു മുകളില്‍ ഈ കൂട്ട് ഒഴിക്കുക.ബിസ്ക്കറ്റ് ഏറ്റവും മുകളില്‍ പൊടിച്ച് തൂവുക.

ചേരുവകള്‍
1)പൈനാപ്പിള്‍ – രണ്ട്
പഞ്ചസാര – ഒന്നര കപ്പ്‌
കൊച്ചിനീല്‍ കളര്‍ – നാല് തുള്ളി
2)കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
പാല്‍ – ഒരു ടിന്‍
പഞ്ചസാര – 90 ഗ്രാം
മുട്ട – രണ്ട്
ജലാറ്റിന്‍ – 6 ടീസ്പൂണ്‍
ചെറു ചൂടുവെള്ളം – മൂന്ന് ടേബിള്‍ സ്പൂണ്‍
വാനിലാ എസ്സന്‍സ് – രണ്ട് ടീസ്പൂണ്‍
3)പൊടിയായി അരിഞ്ഞ
ഡാര്‍ക്ക് ചോക്കലേറ്റ് – ഒരു കപ്പ്‌
കണ്ടന്‍സ്ഡ് മില്‍ക്ക് – മുക്കാല്‍ കപ്പ്
ക്രീം – മുക്കാല്‍ കപ്പ്
4)ആരോറൂട്ട് ബിസ്കറ്റ്
കാരാമല്‍ ചെയ്ത്
നട്സ് പൊടിച്ചത് – മുക്കാല്‍ കപ്പ്‌