CookingEncyclopediaSweets Recipes

ചോക്കലേറ്റ് ഐസ്ക്രീം

തയ്യാറാക്കുന്ന വിധം
പാല്‍ ചൂടാക്കി കൊക്കോപ്പൊടിയും പഞ്ചസാരയും അണ്ടിപ്പരിപ്പ് വറുത്ത് പൊടിച്ചതും ചേര്‍ത്ത് അടുപ്പത്ത് വച്ച് ഇളക്കുക. കുറുകിത്തുടങ്ങിയാല്‍ വെണ്ണയും എലയ്ക്കായ് പൊടിച്ചതും ചേര്‍ത്ത് കുറുകിയാല്‍ വാങ്ങി വച്ച് വാനില എസ്സന്‍സ് ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
1)പാല്‍ – 3 കപ്പ്‌
2)കൊക്കോപൊടി – കാല്‍ കപ്പ്‌
3)പഞ്ചസാര – 1 കപ്പ്‌
4)വാനില എസ്സന്‍സ് – അര ടീസ്പൂണ്‍
5)ഏലയ്ക്കായ് – 1 ടീസ്പൂണ്‍
6)അണ്ടിപ്പരിപ്പ് – കാല്‍ കപ്പ്‌
7) വെണ്ണ – ആവശ്യത്തിന്