ചീനി അമരയ്ക്കാത്തോരന്‍
പാചകം ചെയ്യുന്ന വിധം
ചീനിയമരയ്ക്കാ കഴുകി വൃത്തിയാക്കി രണ്ടായി കീറി പൊടിയായി അരിയുക.ചുവന്നുള്ളി തൊലിച്ച് അതും ചെറുതായി അരിയണം.പച്ചമുളകും അരിഞ്ഞു ചേര്‍ക്കണം .ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പത്തുവച്ച് ചൂടാക്കി കടുക് വറുത്ത് അരിഞ്ഞു വച്ചിരിക്കുന്ന സാധാനങ്ങളെല്ലാം ചേര്‍ത്ത് ഇളക്കി അടച്ചുമൂടി വേവിക്കുക.അടിയില്‍ പിടിക്കാതിരിക്കാന്‍ കൂടെക്കൂടെ ഇളക്കുന്നത് നല്ലതാണ്.ചീനിയമരയ്ക്ക വെന്തശേഷം മുളക്, മഞ്ഞള്‍, തേങ്ങ, ജീരകം, ഉള്ളി ഇവ തോരനരയ്ക്കുന്നത് പോലെ അരച്ച് അതിലിടുക.വെള്ളം വറ്റിച്ച് വാങ്ങുക.തണുത്ത ശേഷം ഉപയോഗിക്കാം.
ചേരുവകള്‍
ചീനി അമരയ്ക്ക – അര കിലോ
ചുവന്നുള്ളി – 200 ഗ്രാം
പച്ചമുളക് – 8 എണ്ണം
തേങ്ങ – ഒരു മുറി
വറ്റല്‍ മുളക് – 8 എണ്ണം
മഞ്ഞള്‍ – ഒരു സ്പൂണ്‍
ജീരകം – ഒരു സ്പൂണ്‍
ചുവന്നുള്ളി – 4 എണ്ണം
കറിവേപ്പില – 2 കൊത്ത്