CookingEncyclopediaSnacks Recipes

ചീവ്ഡ

പാകം ചെയ്യുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ ഉപ്പും,വെള്ളവും ഒഴിച്ച് കുഴച്ചു സേവയ്ക്ക് പിഴിയുന്നത് പോലെ സെവാനാഴിയില്‍ പിഴിഞ്ഞ് സേവയുണ്ടാക്കുക.സേവ വറുത്ത് കോരിയ ശേഷം അവല്‍ കുറേശ്ശെ വറുത്ത് കോരുക അതിനു ശേഷം തേങ്ങാ അരിഞ്ഞതും, അണ്ടിപ്പരിപ്പും,ഉണ്ടക്ക മുന്തിരിയും മൂപ്പിച്ച് കോരണം.ബാക്കിയുള്ള എണ്ണയില്‍ കടുകും കറിവേപ്പിലയും ഇട്ടു മൂപ്പിക്കണം. പിന്നീട് പഞ്ചസാരയും ചേര്‍ത്ത് വാങ്ങി തയ്യാറാക്കി വച്ചിരിക്കുന്ന അവല്‍, അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരിങ്ങ,തേങ്ങ,സേവ എന്നിവ കുടഞ്ഞിട്ടു മുളകുപൊടി,കായം,മല്ലിപ്പൊടി,കളര്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ആറിയ ശേഷം ടിന്നിലിട്ടു സൂക്ഷിച്ചു വയ്ക്കാം.

വേണ്ട സാധനങ്ങള്‍

1)കടല മാവ്      – 1 കപ്പ്‌

2)അരിമാവ്       – 2 ഡിസേര്‍ട്ട് സ്പൂണ്‍

3)അണ്ടിപ്പരിപ്പ്     – അരക്കപ്പ്

4)തേങ്ങാ പൂളി    

  അരിഞ്ഞത്      – അര കപ്പ്‌

5)ഉണക്ക മുന്തിരിങ്ങ  – 4 ഡിസേര്‍ട്ട് സ്പൂണ്‍

6)അവല്‍           – 4 കപ്പ്‌

7)മുളകുപൊടി       – ഒന്നര സ്പൂണ്‍

8)മല്ലിപ്പൊടി         – ഒരു ചെറിയ സ്പൂണ്‍

9)കായം            – പാകത്തിന്

10)കടുക്            – അര സ്പൂണ്‍

11)കറിവേപ്പില       – ഒരു പിടി

12)കളര്‍            – പാകത്തിന്

13)വെളിച്ചെണ്ണ       – ആവശ്യത്തിനു