ചീട
പാകം ചെയ്യുന്ന വിധം
ചെറുതീയില്‍ ചീനച്ചട്ടി കായുമ്പോള്‍ തേങ്ങാ ചിരകിയത് ഇട്ടു നിറം ഒട്ടും മാറാതെ തുടരെ ഇളക്കി വെള്ളമയം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വെന്നയിട്ടു സോഡാപ്പൊടിയും ചേര്‍ത്തു കൈവെള്ള കൊണ്ട് വളരെ മയത്തില്‍ യോജിപ്പിക്കുക. ഇതില്‍ പൊടിയിട്ടു പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ യോജിപ്പിച്ച് ഉപ്പും കുറേശ്ശെ വെള്ളവും തിളച്ച് നല്ലമയത്തില്‍ തേച്ചു കുഴയ്ക്കുക.ഇതില്‍ എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കുക.
അവസാനം ചിരകിയ തേങ്ങയും ചേര്‍ത്തു ചേരുവ ബലം ഉപയോഗിക്കാതെ യോജിപ്പിച്ച് ഒരു നെല്ലിക്കായുടെ വലിപ്പത്തില്‍ അധികം അമര്‍ത്താതെ ഉരുട്ടുക. ഉരുട്ടിയ ചീട വെളിച്ചെണ്ണയില്‍ കുറേശ്ശെ ഇട്ടു ഇടത്തരം തീയില്‍ വറുക്കണം.
ചേരുവകള്‍
1)പുട്ടിന്റെ പൊടി വറുത്ത്
അരിച്ചെടുത്തത് – അര കപ്പ്
2)വെണ്ണ – അര ടീസ്പൂണ്‍
3)സോഡാപ്പൊടി – കാല്‍ ടീസ്പൂണ്‍
4)വെള്ളം – പാകത്തിന്
5)എള്ള് – ഒരു ടീസ്പൂണ്‍
6)ജീരകം – ഒരു നുള്ള്
7)തേങ്ങാ ചിരകിയത് – അര കപ്പ്