ചുരയ്ക്ക കറി
ചുരയ്ക്കയും ഉരുളക്കിഴങ്ങും കനം കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പരന്ന പാത്രം അഥവാ ചീനച്ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് രണ്ടു സവാള രണ്ടു തക്കാളി ഇവ ചെറുതായി അരിഞ്ഞിട്ട് മൂപ്പിക്കുക. ആദ്യം സവാള ഇട്ട് വഴറ്റുക.അതിനുശേഷം തക്കാളി മുറിച്ചത് ഇടണം. രണ്ടും മൂത്തു കഴിയുമ്പോള്‍ ഒരു കടുക് ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി 2 സ്പൂണ്‍ മല്ലിപൊടി ഒരു സ്പൂണ്‍ അംജൂര്‍ ഇട്ട് ഇളക്കി അരിഞ്ഞു വച്ചിട്ടുള്ള കഷ്ണങ്ങള്‍ അതിലിട്ട് ഇളക്കുക.അടച്ചിട്ട് ആവിനീരില്‍ വേവിച്ച് തണുത്തശേഷം ഉപയോഗിക്കാം.