ക്യാബേജ് തോരന്‍
അര കിലോ ക്യാബേജും 100 ഗ്രാം ചുവന്നുള്ളിയും കഴുകി കൊത്തിയരിയുക. ചീനച്ചട്ടിയില്‍ കടുക് താളിച്ച് നുറുക്കിയ ക്യാബേജും ഉള്ളിയുമിട്ട് ഉപ്പു ചേര്‍ത്തിളക്കി അടച്ചുമൂടി വേവിക്കുക.
മഞ്ഞള്‍, മുളക്, ഇവ അരച്ച് തേങ്ങ പച്ചമുളക്, ഉള്ളി ഇവ ഒരുമാതിരി അരച്ചതും ചേര്‍ത്ത് ക്യാബേജ് വെന്തശേഷം ഇട്ട് ഇളക്കുക.കുറച്ചു സമയം കഴിഞ്ഞ് ഉപയോഗിക്കാം.