ക്യാബേജ് കറി
പാകം ചെയ്യുന്ന വിധo
ക്യാബേജും ക്യാരറ്റും ചെറുതായി അരിഞ്ഞു ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്നും കടുകും ഇട്ട ശേഷം ഉള്ളി അറിഞ്ഞതും കൂടി ഇളക്കുക. ചുവക്കുമ്പോള്‍ കറിവേപ്പില ഇട്ട് അല്പo കഴിഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച സാധനങ്ങള്‍ ഇട്ട് തേങ്ങ അരച്ച് അല്പം വെള്ളത്തില്‍ കലക്കി ചേര്‍ത്തിളക്കുക .ചൂടാക്കിയതിനുശേഷം വാങ്ങി വയ്ക്കുക.
ചേരുവകള്‍
ക്യാരറ്റ് – 8 എണ്ണം
പച്ചമുളക് – 4 എണ്ണം
ക്യാബേജ് – അര ഭാഗം
തേങ്ങ – രണ്ട് മുറി
ഡാല്ഡാ – 200 ഗ്രാം
സവാള – 4 എണ്ണം
ഉണക്കമുളക് – 6 എണ്ണം
കടുക് – 2 കരണ്ടി
മഞ്ഞള്‍പ്പൊടി – 2 സ്പൂണ്‍
ഉപ്പ് – കുറച്ച്
വെളുത്തുള്ളി – 2 കഷ്ണം
കറിവേപ്പില – കുറച്ച്
ഉഴുന്ന് – 2 വലിയ കരണ്ടി
മല്ലിയില – 2 പിടി