CookingDrinksEncyclopedia

ബട്ടര്‍പ്പാനി

തയ്യാറാക്കുന്ന വിധം
കട്ടത്തൈര് വെള്ളം ഒഴിച്ച് കലക്കുക.2 വറ്റല്‍ മുളക്,മല്ലി,ജീരകം,ഇവ നല്ലെണ്ണയില്‍ വറുത്ത് പൊടിക്കുക.ശേഷം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മോരില്‍ കലക്കി ഐസ് പെട്ടിയില്‍ വയ്ക്കണം.കുടിക്കാന്‍ എടുക്കുന്ന നേരത്ത് മീതെ മല്ലിയിലയോ കരിവേപ്പിലയോ അരിഞ്ഞു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് കുടിക്കാം.

ചേരുവകള്‍
1)കട്ടിത്തൈര് – 2 കപ്പ്‌
2)നല്ലെണ്ണ – അര ടീസ്പൂണ്‍
3)ഉണക്കമുളക് – 2
4)വെള്ളം – 6 കപ്പ്‌
5)ഉണക്കമല്ലി – ഒരു ടീസ്പൂണ്‍
6)ജീരകം – അര ടീസ്പൂണ്‍
7)പഞ്ചസാര – അര ടീസ്പൂണ്‍
8)ഉപ്പ് – പാകത്തിന്