CookingEncyclopediaSnacks Recipes

ബുന്ദിരായ്ത്ത

തയ്യാറാക്കുന്ന വിധം

 ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക.ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ കണ്ണാപ്പ എടുത്ത് മാവ് അതില്‍ കോരി ഒഴിച്ച് തുള്ളിയായി എണ്ണയില്‍ വീഴ്ത്തുക.മണികള്‍ മൂക്കുമ്പോള്‍ കോരി എണ്ണ വാലാന്‍ വയ്ക്കുക. എണ്ണ തോര്‍ന്നശേഷം ഒരു തുണിയില്‍ കെട്ടി ചൂടുവെള്ളത്തില്‍ മുക്കി പുറത്തെടുക്കണം.

   തൈര് കുടഞ്ഞ്‌ മല്ലിയില ചെറുതായി അരിഞ്ഞു ചേര്‍ക്കുക.ഉപ്പും പൊടിച്ച ജീരകവും ചേര്‍ത്ത് ഇളക്കി വെള്ളയെടുത്ത് മുക്കി ബുന്ദിയുടെ മീതെ ഒഴിക്കുക.

ചേരുവകള്‍

1)കടലമാവ്       – 2 മാവ്

2)മുളകുപൊടി     – 2 ടീസ്പൂണ്‍

3)പൊടിച്ച ജീരകം  – 2 നുള്ള്

4)എണ്ണ          – 500 ഗ്രാം

5)തൈര്         – അര ലിറ്റര്‍

6)ജീരകമോ കടുകോ – 2 നുള്ള്

7)കൊത്തമല്ലിയില   – 8 ഞെട്ട്