CookingCurry RecipesEncyclopedia

വഴുതനങ്ങ വിന്തലു

പാകം ചെയ്യുന്ന വിധം

  വഴുതനങ്ങ ചതുര കഷ്ണങ്ങളാക്കി ഒഴുകി ഉപ്പും മഞ്ഞള്പ്പൊടിയും ചേര്ത്തിളക്കി വയ്ക്കുക. ചീനച്ചട്ടിയില് പകുതി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള് വഴുതനങ്ങ കഷ്ണങ്ങളിട്ട് മൂപ്പിക്കണം.മുളകുപൊടി, വെളുത്തുള്ളി, ജീരകം, ഉലുവ, കടുക്, ഇവ അരച്ച് വയ്ക്കുക.

         ഉള്ളിയും തക്കാളിയും അരിഞ്ഞു വയ്ക്കണം.ചീനച്ചട്ടിയില്‍ ബാക്കി വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും തക്കാളിയുമിട്ട് മൂത്തശേഷം മൂപ്പിച്ചു വച്ചിരിക്കുന്ന വഴുതനങ്ങയും വിനാഗിരിയും ഉപ്പും ഒപ്പം അരച്ചു വച്ചിരിക്കുന്ന കൂട്ടും ചേര്‍ത്തിളക്കി വെള്ളം ഒഴിച്ച് വേവിക്കുക.വെട്ടിത്തിളയ്ക്കുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.

ചേരുവകള്

വഴുതനങ്ങ        – ഒരു കിലോ

സവാള                – അര കിലോ

തക്കാളി               – ഒരു കിലോ

മഞ്ഞള്പ്പൊടി  – അര സ്പൂണ്

മുളകുപൊടി   – 2 സ്പൂണ്

വെളുത്തുള്ളി  – 4 അല്ലി

ജീരകം               – ഒരു സ്പൂണ്

ഉലുവ              – അര സ്പൂണ്

കടുക്               – അര സ്പൂണ്

ഉപ്പ്                   – പാകത്തിന്

വെളിച്ചെണ്ണ    – 2 ചെറിയ കപ്പ്

വിനാഗിരി    – അല്പം