റൊട്ടി ഉപ്പുമാവ്
പാകം ചെയ്യുന്ന വിധം
റൊട്ടിയുടെ ബ്രൌണ്‍ നിറം മാറ്റി ബാക്കി ഭാഗം ചെറിയ കഷണങ്ങളാക്കി വയ്ക്കുക. പുട്ടിന് കുഴയ്ക്കുന്നതു പോലെ കുറച്ച് വെള്ളത്തില്‍ ഉപ്പ് അലിയിച്ച് റൊട്ടിക്കഷണങ്ങള്‍ നനച്ച് വയ്ക്കുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഏഴാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക. അതിനു ശേഷം എട്ടാമത്തെ ചേരുവയും ഇതില്‍ ചേര്‍ത്ത് വഴറ്റുക. വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേര്‍ക്കുക.
ചേരുവകള്‍
1.റൊട്ടി – മൂന്ന് കഷണം
2.ഉപ്പ് – ആവശ്യത്തിന്
3.ഉരുളക്കിഴങ്ങ്
ചെറുതായി മുറിച്ചത് – ഒന്ന്
4.ക്യാരറ്റ്
ചെറുതായി മുറിച്ചത് – രണ്ട്
5.മഞ്ഞള്‍പൊടി – ഒരു നുള്ള്
6.വെളിച്ചെണ്ണ – 2 ഡിസേര്‍ട്ട് സ്പൂണ്‍
7.കടുക് – കാല് ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – കാല് ടീസ്പൂണ്‍
ചുവന്ന മുളക് – ഒന്ന്
കറിവേപ്പില – ഒരു തുണ്ട്
8.ഇഞ്ചി – ഒരു തുണ്ട്
പച്ചമുളക് അരിഞ്ഞത് – മൂന്ന്
സവാള കനം – ഒന്ന്
9.തേങ്ങാ ചിരകിയത് – കാല് മുറി
10. ചെറുനാരങ്ങാ – കാല് ടീസ്പൂണ്‍