നെയ്യില്‍ വറുത്ത റൊട്ടി
പാകം ചെയ്യുന്ന വിധം
കൊണോടുകോണായി റൊട്ടി മുറിക്കുക. പഞ്ചസാര,വെള്ളം എന്നിവ ചേര്‍ത്ത് പഞ്ചസാര പാനി തയ്യാറാക്കി അതില്‍ 7 മത്തെ ചേരുവ ചേര്‍ക്കുക.അതിനു ശേഷം നെയ്യ് ചൂടാക്കി റൊട്ടി ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത് പാനിയില്‍ മുക്കി ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. കഷണങ്ങള്‍ക്ക് മുകളില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒഴിച്ച് ബദാം,പിസ്ത,റോസ് ഇതളുകള്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് അലങ്കരിച്ച് തണുപ്പിക്കുക.
ചേരുവകള്‍
1.റൊട്ടി – 3 കഷണം
2.പഞ്ചസാര – അര കപ്പ്
3.വെള്ളം – ഒരു കപ്പ്
4.കണ്ടന്‍സ്ഡ് മില്‍ക്ക് – കാല്‍ ടിന്‍
5.ബദാം,പിസ്ത,റോസ് ഇതളുകള്‍
ചെറുതാക്കിയത് – അലങ്കരിക്കാന്‍
6.നെയ്യ് – ആവശ്യത്തിനു
7. ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍