CookingEncyclopediaSweets Recipes

ബോളി മറ്റൊരു വിധം

പാകം ചെയ്യുന്ന വിധം

 ചെറുപയര്‍ വറുത്ത് വേവിച്ച് പഞ്ചസാരയിട്ട് വരട്ടുക. വെളിച്ചെണ്ണയും ഏലപ്പൊടിയും ചേര്‍ത്തിളക്കി വറ്റിച്ച് വാങ്ങി വയ്ക്കുക.അമേരിക്കന്‍ മാവ് പശുവിന്‍ പാലൊഴിച്ച് കുഴച്ചു ചെറിയ പപ്പടം പോലെ ഇലയില്‍ പരത്തി വരട്ടി വച്ച പരിപ്പ് ചെറിയ ഉരുളകളാക്കി ഉരുട്ടി പപ്പടത്തിന്റെ നടുവില്‍ വച്ച് നാലുവക്കും ഇടയില്‍ നിന്ന് വിടര്‍ത്തി  ഉരുള ഭംഗിയായി പൊതിഞ്ഞു ഇലയോടു കൂടി ദോശക്കല്ലില്‍ കമഴ്ത്തിയിട്ട്‌ വേവിക്കുക. തണുക്കുന്നതിനു മുമ്പ് നടുവേ മടക്കി എടുക്കുക.

ചേരുവകള്‍

1)ചെറുപരിപ്പ്     – നാഴി

2)പഞ്ചസാര       – 1 കിലോ

3)വെളിച്ചെണ്ണ      – 100 ഗ്രാം

4)ഏലത്തരിപ്പൊടി   – 1 സ്പൂണ്‍

5)അമേരിക്കന്‍ മാവ്  – അരകിലോ

6)പശുവിന്‍ പാല്‍    – 1 കപ്പ്‌