ബോളി
ഉണ്ടാക്കുന്ന വിധം
തുവരന്‍ പരിപ്പും കടലപ്പരിപ്പും വേവിച്ച് പഞ്ചസാരയും ചേര്‍ത്ത് അരച്ചെടുക്കുക.ഇതില്‍ നാല് സ്പൂണ്‍ നെയ്യും ഏലയ്ക്കായ് പൊടിച്ചതും ചേര്‍ത്തിളക്കി കട്ടിയാകുമ്പോള്‍ അടുപ്പത്തു നിന്നും പാത്രം വാങ്ങുക.ചൂടാറുമ്പോള്‍ ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടി വയ്ക്കുക. അമേരിക്കന്‍ മാവ് പശുവിന്‍ പാലില്‍ കുഴച്ചെടുത്ത മാവ് ഇലയില്‍ നെയ്യ് പുരട്ടി കനം കുറച്ചു പരത്തി പരിപ്പ് ഇതിന്റെ നടുവില്‍ വയ്ക്കുക.അതിനു ശേഷം ഇലയില്‍ പരത്തിയത് ഇലയില്‍ നിന്നും വിടര്‍ത്തി എടുത്ത് നടുവിലെ ഉരുളയില്‍ പൊതിയുക. ഇത് മറിച്ചു വച്ച് നെയ്യ് പുരട്ടി അരിമാവ് വിതറി ചപ്പാത്തിക്കല്ലില്‍ വച്ച് പരത്തുക.ദോശക്കല്ലില്‍ നെയ്യ് പുരട്ടി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.
വേണ്ട സാധനങ്ങള്‍
1)കടലപ്പരിപ്പ് – 2 കപ്പ്
2)തുവരന്‍ പരിപ്പ് – 4 കപ്പ്
3)നെയ്യ് – 1 കപ്പ്
4)ഏലയ്ക്കായ് – 10 എണ്ണം
5)അമേരിക്കന്‍ മാവ് – 1 കിലോ
6)പശുവിന്‍ പാല്‍ – 4 കപ്പ്
7)ഇല – 5 എണ്ണം
8)പഞ്ചസാര – 2 കിലോ