എള്ളുണ്ട
ഉണ്ടാക്കുന്ന വിധം
എള്ള് വെള്ളത്തിലിട്ട് അരിച്ചെടുത്ത് വൃത്തിയുള്ള മുറത്തില്‍ നിരത്തി വെയിലത്ത് വച്ച് ഉണക്കിയെടുത്ത് ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കി കുറുക്കി എള്ള് അതിലിട്ട് നല്ലവണ്ണം ഇളക്കുക.ചുക്ക്,ഏലം,ഗ്രാമ്പു ഇവ കുറേശ്ശെ എടുത്ത് പൊടിച്ച് ഇളക്കി വച്ചിരിക്കുന്ന എള്ളില്‍ വിതറി വീണ്ടും ഇളക്കുകയും കുറച്ച് സമയം കഴിഞ്ഞ് അടുപ്പില്‍ നിന്നിറക്കി വച്ച് ചൂടോടുകൂടി തന്നെ ഉള്ളം കൈയ്യില്‍ വച്ച് ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുളകളാക്കി ഉരുട്ടി വയ്ക്കുക. മുഴുവന്‍ ഉരുട്ടിയെടുത്ത ശേഷം ഒരു പാത്രത്തില്‍ അടുക്കി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)എള്ള് – നാഴി
2)ശര്‍ക്കര – ഒരു കപ്പ്
3)ചുക്ക്,ജീരകം,
ഏലം, ഗ്രാമ്പു
ഇവയുടെ പൊടി – ആവശ്യത്തിന്