CookingEncyclopediaSnacks Recipes

ബിസ്ക്കറ്റ് പുഡിംഗ്

പാകം ചെയ്യുന്ന വിധം

 ബിസ്ക്കറ്റ്,നെയ്യ് ചേര്‍ത്ത് പഞ്ചസാരയും പച്ചവെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഒരു പരന്ന പാത്രമെടുത്ത് നെയ്യ് പുരട്ടി ഇലയപ്പത്തിന് പരത്തുന്നതുപോലെ മാവ് പരത്തി വച്ച് ഒരു കടലാസ് കൊണ്ട് മൂടി അപ്പചെമ്പിന്റെ തട്ടില്‍ വച്ച് ആവികേറ്റി എടുക്കുക.വെന്തശേഷം വാങ്ങി തണുപ്പിച്ച് ഉപയോഗിക്കാം.

ചേരുവകള്‍
1)ബിസ്ക്കറ്റ് – അരകിലോ
2)ഡാല്‍ഡയോ
നെയ്യോ – 2 ടേബിള്‍ സ്പൂണ്‍
3)പച്ചവെള്ളം – 4 കരണ്ടി
4)പഞ്ചസാര – 2 വലിയ സ്പൂണ്‍