CookingEncyclopediaSweets Recipes

ബിസ്ക്കറ്റ് പുഡിംഗ്

പാകം ചെയ്യുന്ന വിധം

 രണ്ട് മുതല്‍ നാല് വരെയുള്ള ചേരുവകള്‍ നല്ലവണ്ണം യോജിപ്പിച്ച് വയ്ക്കുക. പൈനാപ്പിള്‍ കൊത്തിയരിഞ്ഞത് ബാക്കി പഞ്ചസാര തിരുമ്മി വയ്ക്കുക.ഇതില്‍ നിന്ന്‍ ഊറി വരുന്ന പൈനാപ്പിള്‍ ചാറില്‍ നിന്ന്‍ ബിസ്ക്കറ്റ് കുതിര്‍ത്ത് വയ്ക്കുക.കുതിര്‍ത്ത ബിസക്കറ്റ് ഒരു പുഡിംഗ് ട്രെയില്‍ കുതിര്‍ത്ത് വയ്ക്കുക.കൊത്തിയരിഞ്ഞ പൈനാപ്പിള്‍ ഒരു ലെയറായി അതിനു മീതെ വയ്ക്കുക. ആദ്യം തയ്യാറാക്കിയ കൂട്ട് അതിനുമുകളിലായി ചേര്‍ക്കുക.ബിസ്ക്കറ്റിന്റെ ഒരു ലെയര്‍ വീണ്ടും വയ്ക്കുക.മുകളില്‍ പൈനാപ്പിള്‍ ലെയറും അതിനു മുകളില്‍ വെണ്ണക്കൂട്ടും ചേര്‍ക്കുക. എഗ്ബീറ്ററില്‍ മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ അടിച്ചു പതപ്പിച്ചു മുകളില്‍ വച്ച് തണുപ്പിച്ചു കഴിക്കാം.

ചേരുവകള്‍

1)ഗ്ലുക്കോസ് ബിസ്ക്കറ്റ്  – ഒരു പായ്ക്കറ്റ്

2)മുട്ട                – ഒന്ന്‍

3)വെണ്ണ              – 50 ഗ്രാം

4)പഞ്ചസാര പൊടിച്ചത്   – 100 ഗ്രാം

5)പൈനാപ്പിള്‍

 കൊത്തിയരിഞ്ഞത്      – ആറു കപ്പ്‌

6)വാനിലാ എസ്സന്‍സ്     – ഒരു നുള്ള്

7)അണ്ടിപ്പരിപ്പ്,ചെറി     – ആവശ്യത്തിന്

8)കാഡ്ബറി            – ആവശ്യത്തിനു