CookingEncyclopediaSweets Recipes

കടല ലഡ്ഡു

ഉണ്ടാക്കുന്ന വിധം

 കടല മൂപ്പിച്ച് തണുത്തശേഷം റവയുടെ പാകത്തില്‍ പൊടിച്ച് എടുത്ത്. പഞ്ചസാരയും ചേര്‍ക്കുക. നെയ്യ് ചൂടാക്കി വയ്ക്കണം. പൊരിക്കടല പൊടിച്ച് വച്ചത് ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്മയം പുരട്ടി അടുപ്പില്‍ വച്ച് വരട്ടി നിറം പോകാതെ വറുത്ത് വാങ്ങി വയ്ക്കുക.അതിനുശേഷം പഞ്ചസാര പൊടിച്ചതും ചൂടുനെയ്യും ഒഴിച്ചിളക്കി മൂടി വയ്ക്കുക. കുറച്ചു സമയം കഴിഞ്ഞു ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. 
  

ആവശ്യമായ സാധനങ്ങള്‍

1)പൊരി കടല     – 2 കപ്പ്

2)പഞ്ചസാര       – 2 കപ്പ്‌

3)നെയ്യ്           – 1 കപ്പ്