CookingEncyclopediaSnacks Recipes

ബേസന്‍ ബര്‍ഫി

പാകം ചെയ്യുന്ന വിധം

  ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ഉരുകുമ്പോള്‍ കടലമാവ് മൂപ്പിച്ച് ഇറക്കി പാല്‍ തളിക്കുക. പഞ്ചസാര പാവാക്കി നൂല്‍ പരുവത്തില്‍ വാങ്ങി വച്ച് മാവിലൊഴിച്ച് ഏലയ്ക്കായും ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക.പിന്നെ ഒരു പരന്ന പാത്രമെടുത്ത് അതില്‍ നെയ്യ് പുരട്ടി മാവ് കോരി ഒഴിച്ച് വിസ്താരത്തില്‍ പരത്തുക. നല്ലവണ്ണം തണുത്ത ശേഷം ചതുരത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക. പാത്രത്തിലിട്ട് അടച്ചുവച്ച് ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍

1)കടലമാവ്       – ഒരു കപ്പ്‌

2)പഞ്ചസാര       – ഒരു കപ്പ്‌

3)നെയ്യ്          – പത്ത് ടീ സ്പൂണ്‍

4)ഏലം         – പതിനാറ് എണ്ണം

5)പാല്‍         – രണ്ട് ടേബിള്‍ സ്പൂണ്‍