CookingEncyclopediaSnacks Recipes

ഏത്തയ്ക്കാ തേങ്ങാ ടോഫി

ഉണ്ടാക്കുന്ന വിധം

 ഏത്തയ്ക്കാപ്പഴം പുഴുങ്ങി പൊടിച്ചെടുക്കുക.നെയ്യ് ഉരുക്കി വയ്ക്കുക. തേങ്ങാ ചിരകി തരുതരുപ്പായി അരയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ അരച്ച് വച്ചിരിക്കുന്ന തേങ്ങ ഇട്ടു വെള്ളമയം നീക്കുക.നെയ്യൊഴിച്ച് ഇളം ചുവപ്പ് നിറമാകുന്നതുവരെ ഇളക്കണം.

  പഞ്ചസാര പാനിയാക്കി ഇതില്‍ ഏത്തയ്ക്കാ പൊടിച്ചത് പാലില്‍ കലക്കി ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് യോജിപ്പിച്ച് ഹല്‍വാ പരുവത്തില്‍ കുറുകുമ്പോള്‍ എസ്സന്‍സ് ചേര്‍ത്ത് സാധാരണ ടോഫിയുടെ പാകത്തില്‍ വാങ്ങി മയം പുരട്ടി തട്ടത്തില്‍ സമനിരപ്പില്‍ നിരത്തി ആകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
1)പഞ്ചസാര – ആറു ഡിസേര്‍ട്ട് സ്പൂണ്‍
2)തേങ്ങ – ഒരു മുറി
3)മുട്ട – രണ്ടു എണ്ണം
4)അണ്ടിപ്പരിപ്പ് – 200 ഗ്രാം
5)വാനിലാ എസ്സന്‍സ് – കുറച്ച്