CookingEncyclopediaUpma Recipes

അവല്‍ ഉപ്പുമാവ്

ഉണ്ടാക്കുന്ന വിധം

  അവല്‍ പാറ്റി ഉപ്പു വെള്ളത്തില്‍ കുതിര്‍ത്തെടുക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിയ ശേഷം ഉഴുന്ന് പരിപ്പും വറ്റല്‍ മുളകും പൊട്ടിച്ച് വറുത്തെടുക്കണം. കറിവേപ്പിലയും ചെറിയ നുള്ളുകളാക്കി ഇടുക. ഉഴുന്ന് പരിപ്പ് വറുത്തു കിട്ടിയാല്‍ അവല്‍ കുതിര്‍ത്ത് ഇട്ടു എണ്ണയും ഒഴിച്ച് ഇളക്കണം. അവലിലെ ജലാംശം വലിഞ്ഞു കിട്ടുമ്പോള്‍ തേങ്ങ ഇട്ടു ഇളക്കണം. അഞ്ചു മിനിട്ട് കഴിഞ്ഞു ഇറക്കി വയ്ക്കാം. 4 സ്പൂണ്‍ നെയ്യും ഒഴിച്ചാല്‍ സ്വാദ് കൂടും.

ആവശ്യമായ സാധനങ്ങള്‍

1.നല്ല വെള്ള അവല്‍         – അര കിലോ

2.ഉഴുന്ന് പരിപ്പ്             – 4 സ്പൂണ്‍

3.കറിവേപ്പില              – 4 കൊത്ത്

4.ഉപ്പ്                    – ആവശ്യത്തിനു

5.വറ്റല്‍ മുളക്              – 8 എണ്ണം

6.കടുക്                    – 2 സ്പൂണ്‍

7.വെളിച്ചെണ്ണ                – അര ഗ്ലാസ്

8.തേങ്ങ                    – 2