CookingEncyclopediaUpma Recipes

അവല്‍ ഉരുളക്കിഴങ്ങ് ഉപ്പുമാവ്

തയ്യാറാക്കുന്ന വിധം

 ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ച് വയ്ക്കുകയോ ചെറിയ കഷണങ്ങളാക്കുകയോ ചെയ്യണം. ചുവന്നുള്ളി പൊടിയായി അരിയണം. പച്ചമുളക് കഴുകി നീളത്തില്‍ അരിയുക. തേങ്ങാ ചിരകി വയ്ക്കണം. നാരങ്ങാ മുറിച്ച് നീര് പിഴിഞ്ഞ് വയ്ക്കുക.

  അവല്‍ കുതിരാന്‍ അല്‍പസമയം വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കരുവപ്പെട്ട,ഗ്രാമ്പു,കടുക്, കറിവേപ്പില വഴറ്റണം ഒപ്പം ചുവന്നുള്ളി പച്ചമുളക് ഇവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഉരുളക്കിഴങ്ങും അവലും നാരങ്ങാനീരും മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കണം വെള്ളം വാര്‍ന്നശേഷം അടുപ്പില്‍ നിന്ന് ഇറക്കി വച്ച് തിരുമ്മിയ തേങ്ങാ ചേര്‍ത്ത് ഇളക്കി എടുക്കണം. അണ്ടിപരിപ്പ്, മല്ലിയില ഇവ വറുത്ത് ചേര്‍ത്ത് ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങള്‍

അവല്‍          – 6 കപ്പ്‌

തേങ്ങാ          – ഒരു മുറി

കറുവാപ്പട്ട       – 2 കഷണം

ഗ്രാമ്പു          – 8

പച്ചമുളക്        – നാലോ ആറോ

മഞ്ഞള്‍പ്പൊടി     – 2 നുള്ള്

വെളിച്ചെണ്ണ       – 8 ഡിസേര്‍ട്ട് സ്പൂണ്‍

കടുക്           – ഒരു ടീ സ്പൂണ്‍

കറിവേപ്പില      – പാകത്തിന്

മല്ലിയില         – പാകത്തിന്

അണ്ടിപരിപ്പ്     – പാകത്തിന്

ഉരുളക്കിഴങ്ങു    – 4 എണ്ണം

ചുവന്നുള്ളി      – 10 എണ്ണം

ചെറുനാരങ്ങ     – 2 എണ്ണം