അവല്‍ ലഡ്ഡു
പാകം ചെയ്യുന്ന വിധം
പൊരികടലപ്പരിപ്പ്,ചെറുപയര്‍,തേങ്ങ ചിരകിയത്,കട്ടിയുള്ള അവല്‍ എന്നീ ചേരുവകള്‍ വെവ്വേറെ വറുത്ത് പൊടിക്കുക. പാല്‍ കാച്ചി വറ്റിച്ച് ഖോവാ തയ്യാറാക്കി അതില്‍ പൊടിച്ച പൊടികള്‍ ചേര്‍ത്തിളക്കുക. വനസ്പതിയും ഏലയ്ക്കാ പൊടിയും ഖോവാ ഇളക്കി വച്ചിരിക്കുന്നതില്‍ പഞ്ചസാര പാവാക്കി അതില്‍ ചേര്‍ത്തിളക്കി വച്ചിരിക്കേണ്ടതാണ്. വേണ്ട വലിപ്പത്തില്‍ ചേര്‍ത്തിളക്കി ഉരുട്ടുക. തണുത്ത ശേഷം മൂടിയുള്ള പാത്രത്തിലിട്ട് അടച്ചു വയ്ക്കുക.
ചേരുവകള്‍
1)പൊരി കടലപ്പരിപ്പ് – ഒരു കപ്പ്
2)ചെറുപയര്‍ – ഒരു കപ്പ്
3)തേങ്ങ ചിരകിയത് – ഒരു കപ്പ്
4)കട്ടിയുള്ള അവല്‍ – ഒരു കപ്പ്
5)പഞ്ചസാര – നാല് കപ്പ്
6)പാല്‍ – കാല്‍ ലിറ്റര്‍
7)വനസ്പതി – ഒരു കപ്പ്
8)ഏലയ്ക്കാപ്പൊടി – ഒരു നുള്ള്