ആപ്പിള്‍ ജാം
പാകം ചെയ്യുന്ന വിധം
ആപ്പിള്‍ കഷണങ്ങളാക്കി നികക്കെ വെള്ളമൊഴിക്കുക.ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ചേര്‍ത്ത് വേവിക്കുക.ഗ്രാമ്പുവും പട്ടയും തിളയ്ക്കുമ്പോള്‍ എടുത്തു മാറ്റുക. കട്ടയില്ലാതെ വേവിച്ച ആപ്പിള്‍ ഉടച്ചെടുക്കുക.ഇതില്‍ പഞ്ചസാര സിട്രിക് ആസിഡ് എന്നീ ചേരുവകള്‍ ചേര്‍ത്ത് കൂട്ട് തുടരെയിളക്കി ജാം പരുവമാകുന്നത് വരെ വേവിക്കുക.പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ് കാല്‍ കപ്പ് ജാമില്‍ കലക്കി ബാക്കി ജാമിന്റെ കൂടെ ചേര്‍ത്ത് കുപ്പികളിലാക്കുക ഇങ്ങനെ ചെയ്താല്‍ ജാം കേടാകാതിരിക്കും.
ചേരുവകള്‍
1)ആപ്പിള്‍ തൊലികളഞ്ഞത് – അര കിലോ
2)ഗ്രാമ്പു – രണ്ട് കഷണം
3)പട്ട ഒരിഞ്ചു നീളത്തില്‍ – രണ്ട് കഷണം
4)പഞ്ചസാര – മുക്കാല്‍ കിലോ
5)സിട്രിക് ആസിഡ് – ഒന്നര ടീസ്പൂണ്‍
6)പൊട്ടാസ്യം മെറ്റാ ഹൈ സള്‍ഫേറ്റ്- ഒരു നുള്ള്