CookingEncyclopediaSweets Recipes

അപ്പ പുഡിംഗ്

പാകം ചെയ്യുന്ന വിധം

 ഒരു റൊട്ടിയെ കഷണങ്ങളായി മുറിച്ച് ചൂടുവെള്ളം ഒഴിച്ച് കുതിര്‍ക്കുക.ഒരു കട്ടി കുറഞ്ഞ തുണിയിലിട്ടു പതുക്കെ പിഴിഞ്ഞ് വെള്ളം കളഞ്ഞ ശേഷം അണ്ടിപ്പരിപ്പും മുന്തിരിങ്ങ ചെറുതായി അരിഞ്ഞതും ജാതിക്കാ പൊടിച്ചതും ചേര്‍ക്കണം. കാല്‍ ഭാഗം നെയ്യും ഉപ്പും പഞ്ചസാരയും കൂടി ചേര്‍ക്കണം. അവസാനം പാലൊഴിച്ച് എല്ലാം ചേര്‍ത്ത് ഇളക്കണം.ബാക്കി നെയ്യില്‍ മുട്ടയുടെ മഞ്ഞക്കുരു ചേര്‍ത്ത് ഇളക്കി അതിലൊഴിച്ച് ആവിയില്‍ വേവിക്കുക.വെന്ത് കട്ടിയാകുമ്പോള്‍ വാങ്ങി ഒരു ചെറു ചൂടോടെ ഒരു തട്ടത്തില്‍ കമഴ്ത്തി വച്ച് പുഡിങ്ങിന്റെ മുകളില്‍ ഒരു കഷണം വെണ്ണയും കുറച്ച് പഞ്ചസാരയും കൂടി ഇട്ടു ഒരു ഗ്ലാസ്ബ്രാണ്ടിയും ഒഴിച്ച് പുഡിങ്ങിനു തീ കത്തിച്ച് അല്‍പനേരം എരിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് കഷണങ്ങളാക്കി ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
1)റൊട്ടി – നാലെണ്ണം
2)കോഴിമുട്ട – ആറെണ്ണം
3)ബദാം പരിപ്പോ
അണ്ടിപ്പരിപ്പോ – 40 എണ്ണം
4)ഉണക്ക മുന്തിരിങ്ങ – 40 എണ്ണം
5)ജാതിക്ക – രണ്ട് ചെറിയ കഷണം
6)നെയ്യ് – ഒരു തുടം
7)പശുവിന്‍ പാല് – 2 കപ്പ്‌
8)പഞ്ചസാര – 150 ഗ്രാം