തുമ്മല്‍ വരുന്നത് എങ്ങനെ?
ശ്വാസനാളത്തിലും മൂക്കിലും ചെന്നുപെടുന്ന പൊടിപടലങ്ങളെ തെറിപ്പിച്ചു കളയുന്നതിനു ശരീരം സ്വീകരിക്കുന്ന മാര്‍ഗ്ഗമാണു തുമ്മല്‍. തുമ്മുമ്പോള്‍ വായിലൂടെയും മൂക്കിലൂടെയും വായു ശക്തിയായി പുറത്തേക്ക് തെറിക്കുന്നു,ഈ വായുവിനോടൊപ്പം പൊടിയും മറ്റും പുറത്തേക്ക് തെറിച്ച് പോകുന്നു.
മൂക്കിന്റെയും ശ്വാസനാളത്തിന്‍റെയും ഉള്‍ഭിത്തികള്‍ ശ്ലേഷമസ്തരം എന്ന മൃദുചര്‍മ്മം കൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. ഈ മൃദുല ചര്‍മ്മത്തില്‍ പൊടിപടലങ്ങള്‍ പതിക്കാനിടയായാല്‍ വലിയ അസ്വസ്ഥതയുണ്ടാകുന്നു. തുടര്‍ന്ന് നാം തുമ്മുന്നു.