പച്ചത്തക്കാളിത്തോരന്‍
പച്ചത്തക്കാളി കഴുകി തോരന്‍ പരുവത്തിലരിയുക.പച്ചമുളകും കുറച്ച് ഉള്ളിയും അരിഞ്ഞു പച്ചത്തക്കാളിയില്‍ ചേര്‍ക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും മുളകുമിട്ട് മൂപ്പിച്ച് അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണങ്ങളിട്ടു ഉപ്പ് ചേര്‍ത്തിളക്കി അടച്ചിടുക.അല്‍പസമയം കഴിഞ്ഞ് ടൊമാറ്റോ വെന്തു കഴിഞ്ഞാല്‍ തേങ്ങാ ചിരവിയതും ടൊമാറ്റോയിലിട്ടിളക്കണo.മുളക്,വെളുത്തുള്ളി , ജീരകം നല്ലവണ്ണം ചതച്ചതും ചേര്‍ത്തിളക്കി അല്‍പസമയം അടുപ്പില്‍ വച്ചശേഷം വാങ്ങി ഉപയോഗിക്കാം.ഇളക്കുമ്പോള്‍ ടൊമാറ്റോ കുഴഞ്ഞു പോകാതെ നോക്കണം.