ക്വിറ്റ് ഇന്ത്യ സമരം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന വന്‍ പ്രക്ഷോഭമായിരുന്നു 1942-ലെ ക്വിറ്റ് ഇന്ത്യ സമരം ,1942 ഓഗസ്റ്റില്‍ മുംബൈയില്‍ ചേര്‍ന്ന കോണ്ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ആഹ്വാനം ചെയ്തു.രാജ്യ വ്യാപകമായി ഒരു അഹിംസാ സമരം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു,എന്നാല്‍ അടുത്ത ദിവസo തന്നെ ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി, തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ കലാപഭൂമിയായി മാറി.ബോംബും മെഷിന്‍ ഗണ്ണും ഉപയോഗിച്ച് പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയും അതിലും ഒട്ടേറെ ആളുകള്‍ തടവിലാക്കിയും ബ്രിട്ടീഷ് ഗവണ്‍മെന്‍റ് സമരം അടിച്ചമര്‍ത്തി.