EncyclopediaWild Life

കുയിൽ

കുക്കൂ കുയിലിന് ആംഗലത്തിൽ common cuckoo എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Cuculus canorusഎന്നാണ്. വേനൽക്കാലത്ത് യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കും തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ദേശാടനം നടത്തുന്നു.മറ്റുപക്ഷികളുടെ കൂട്ടിലാണ് ഇവ മുട്ടയിടുന്നത്.
പറക്കൽ
നീളം 32 മുതൽ 34 സെ.മീ വരെ നീളവും, 13 മുതൽ 15 സെ.മീ വരെ വാലിന് നീളവും ഉണ്ട്, ചിറകു വിരിപ്പ് 55 മുതൽ60 സെ.മീ.വരെയാണ്. കാലുകൾ ചെറുതാണ്. ചാര നിറത്തിൽ കനംകുറഞ്ഞ ശരീരം , നീണ്ട വാൽ . പറക്കുംപ്പോൾ ഒരേ വേഗതയിൽ ചിറകുകൾ ചലിപ്പിക്കുന്നു. പ്രജനങ്കാലത്ത് ഒറ്റയ്ക്ക് ഒരു മരക്കൊമ്പിൽ ചിറകുകൾ തളർത്തിയിട്ടാല്‍ ഉയർന്നാണ് ഇരിക്കുന്നത്.
രൂപവിവരണം
കണ്ണുകൾ, കൊക്കിന്റെ കടവശം, കാലുകൾ ഒക്കെ മഞ്ഞയാണ്. പിടകൾക്ക് കഴുത്തിന്റെ വശങ്ങളിൽ പിങ്കു നിറം അവിടെ വരകളും ചിലപ്പോൾ ചെമ്പിച്ച കുത്തുകളും.
ചിലപ്പോൾ ചെമ്പൻ നിറം കൂടൂതൽ ചില പിടകൾക്ക് കാണാറുണ്ട്. പുറകുവശത്തെ കറുത്ത വരകൾ ചെമ്പൻ വരകളേക്കാൾ കനം കുറഞ്ഞതാണ്. പൂവന് ചാരനിറമാണ്. കഴുത്തുതൊട്ട് നെഞ്ചു വരെ നീളുന്ന ചാര നിറം.അടിവ്ശത്തിനു കൃത്യമായ വേർതിരിവുണ്ട്. പൂവന് 130 ഗ്രാമും പിടയ്ക്ക് 110 ഗ്രാമും തൂക്കം കാണും.
തീറ്റ
പ്രാണികളും മറ്റുപ്ക്ഷികൾ ഭക്ഷിക്കാൻ മടികാണിയ്ക്കുന്ന നിറയെ രോമമുള്ള പുൽച്ചാടികളും ചിലപ്പോൾ മുട്ടകളും പക്ഷി കുഞ്ഞുങ്ങളും ഭക്ഷണമാണ്.